നാട്ടിന്‍പുറം ലൈവ്പായിപ്ര

മുടവൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് മേഖല യൂണിയൻ സൗജന്യമായി അത്യാധുനിക ഉപകരണങ്ങൾ നൽകി

 

മൂവാറ്റുപുഴ: മുടവൂരിൽ പാൽ ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെയും കംപ്യൂട്ടറിന്റെയും ഉദ്ഘാടനം മേഖല ചെയർമാൻ ജോൺ തെരുവത്ത് നിർവ്വഹിച്ചു.
മുടവൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് മേഖല യൂണിയൻ സൗജന്യമായാണ് അത്യാധുനിക ഉപകരണങ്ങൾ നൽകിയത്. സംഘം പ്രസിഡന്റ് കെ.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പായിപ്ര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽ പി.എ., കെ.ജെ ജോർജ്ജ്, കെ.സി. ജോസ്, റെജി പുത്തൻകോട്ട, അബ്രാഹാം നാരിയേലി , സി.ആർ. കരുണാകരൻ, ഓമന കുറ്റിയാനിക്കൽ, ലിജി വൽസലൻ, ഗിരിജ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close