മു​ബാ​ര്‍​ക്ക് വീ​ല്‍ ചെ​യ​റി​ലെ​ത്തി പ​രീ​ക്ഷ എ​ഴു​തി

 

മൂ​വാ​റ്റു​പു​ഴ: സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി മു​ബാ​ര്‍​ക്ക് റ​ഷീ​ദ് വീ​ല്‍ ചെ​യ​റി​ലെ​ത്തി പ​രീ​ക്ഷ എ​ഴു​തി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ബാ​ര്‍​ക്ക് പി​താ​വ് റ​ഷീ​ദി​നോ​പ്പ​മാ​ണ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​ത്. പരീക്ഷ എഴുതാന്‍ മു​ബാ​ര്‍​ക്കി​നെ സ​ഹാ​യി​യാ​യി മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യെ​യും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​രു​ന്നു.

2018ലെ ​വേ​ന​ല്‍ അ​വ​ധി​യി​ല്‍ കൂ​ട്ടു​കാ​രു​മൊ​ത്ത് പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ പു​ഴ​യി​ല്‍ പോ​യ​പ്പോ​ളാ​ണ് വി​ധി മു​ബാ​ര്‍​ക്കി​നെ വേ​ട്ട​യാ​ടു​ന്ന​ത്. മ​ണ​ല്‍ ചു​ഴി​യി​ല്‍ പെ​ട്ടു​പോ​യ​പ്പോ​ഴു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്പൈ​ന​ല്‍ കോ​ഡി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ര്‍​ന്നു പോ​വു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് ഏ​റെ​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് പ​ഠ​നം പു​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ബാ​ര്‍​ക്ക് ഇ​പ്പോ​ള്‍. ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍​നി​ന്ന് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ത്ത​ത്.

അ​ധ്യാ​പ​ക​ര്‍ മു​ബാ​ര്‍​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്ന​താ​യി പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം പ​റ​ഞ്ഞു.

Back to top button
error: Content is protected !!