22 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി മൂവാറ്റുപുഴ സ്വദേശിയെ എക്സൈസ് പിടികൂടി

മൂവാറ്റുപുഴ: 22 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി മൂവാറ്റുപുഴ സ്വദേശിയെ എക്സൈസ് പിടികൂടി.  ഓണം സ്പെഷ്യൽ ഡ്രൈവിന് ഭാഗമായി മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് 22 ഗ്രാം എം ഡി എം യും ആയി മൂവാറ്റുപുഴ സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ കാവുങ്കര വട്ടപ്പറമ്പിൽ ഷബീറിനെ ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട് .വിൽപ്പന നടത്തുന്നതിനായി കൊണ്ടു പോകുന്നതിനിടെയാണ് എംഡിഎംഎ പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആൻ്റോ പറഞ്ഞു. 10 വർഷം മുതൽ 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാൾ ചെയ്തിട്ടുള്ളത്. എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആൻ്റോ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബു, ജോമോൻ, രാജേഷ്, ജിനേഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആയ ബബിന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന അളവ്  എംഡിഎംഎയാണ് ഇത്.പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Back to top button
error: Content is protected !!