സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നൗഫൽ സാറിനെ എം.എസ്.എഫ് ആദരിച്ചു

 

 

മുവാറ്റുപുഴ : സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.എം നൗഫൽ സാറിനെ എം.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേത്രത്യത്തിൽ ആദരിച്ചു.

മൂവാറ്റുപുഴ പായിപ്ര ഗവ. യു.പി സ്കൂൾ അധ്യാപകനാണ്.

ഓൺലൈനിലൂടെയും കുട്ടികൾക്കു ആസ്വാദകരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹത്തിന് വിക്ടോറിയ ചാനൽ വഴി ക്ലാസ് എടുക്കാനുള്ള അവസരം ലഭിച്ചിടുണ്ടായിരുന്നു.

എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം മണ്ഡലം പ്രസിഡന്റ് അബ്ദുൽ കനി ഷാൾ അണിയിച്ചു മണ്ഡലം ജനറൽ സെക്രട്ടറി അർഷാദ് അസീസ് മുളാട്ട് മോമെന്റോ നൽകി .മണ്ഡലം ട്രെഷറർ താരിഖ് ഷാനവാസ്,മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മുളവൂർ ഡിവിഷൻ വൈസ് പ്രസിഡന്റ് സാഹിദ് അറക്കക്കുടി.അഞ്ചാം വാർഡ് എം.എസ്.എഫ് പ്രസിഡന്റ് ശമ്മാസ് ഷമീർ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!