സഞ്ചരിക്കുന്ന നേത്ര ചികിത്സാ ക്യാമ്പ് ഫെബ്രുവരി 6 മുതല്‍ 28 വരെ

കൂത്താട്ടുകുളം: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന നേത്ര ചികിത്സാ ക്യാമ്പ് ഫെബ്രുവരി 6 മുതല്‍ 28 വരെ വിവിധ സ്ഥലങ്ങളില്‍ നടത്തും. ഫെബ്രുവരി ആറിന് എസ്.എന്‍ ഗിരി ആശ്രമം ആന്റ് എസ്.എന്‍ ഗിരി യുപിഎസ്, തോട്ടുമുഖം, ഏഴിന് സി.എച്ച്.സി കൂത്താട്ടുകുളം (ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീമിംഗ്), 13-ന് എഫ്.എച്ച്.സി ആലങ്ങാട്, 14-ന് ഫോര്‍ട്ട്കൊച്ചി പളളത്ത്താഴം ഗ്രൗണ്ട് ഓഡിറ്റോറിയം, 17-ന് എസ്.ആര്‍.വി.എച്ച്.എസ്.എസ്, എറണാകുളം (സ്‌കൂള്‍ സ്‌ക്രീമിംഗ്) 20-ന് നായരമ്പലം പഞ്ചായത്ത് ഹാള്‍, 21-ന് എഫ്.എച്ച്.സി, കൂഴ്മാട് (ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീമിംഗ്), 24-ന് എഫ്.എച്ച്.സി പായിപ്ര, മുളവൂര്‍, 25-ന് കുട്ടമ്പുഴ താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, 27-ന് പി.എച്ച്.സി വളന്തക്കാട്, 28-ന് സി.എച്ച്.സി മലയിടംതുരുത്ത് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

 

Back to top button
error: Content is protected !!