മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ബ് റീ​ജ​ണ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ നി​ല​യി​ൽ

കോലഞ്ചേരി: വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തില്‍ വടയമ്പാത്തുമല വാര്‍ഡില്‍ കോടികള്‍ മുടക്കി ആരംഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ സബ്‌റീജണല്‍ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍. വി.പി. സജീന്ദ്രന്‍ എംഎല്‍എ ആയിരുന്ന സമയത്താണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജണല്‍ ഓഫീസ് അനുവദിച്ചത്. കോടികള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി ഉദ്ഘാടനം കഴിഞ്ഞ സബ് റീജണല്‍ ഓഫീസ് ഇതുവരെ പൂര്‍ണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പുറത്തുനിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ സമയത്ത് തന്നെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. സ്ഥാപനം നശിക്കുന്നത് സര്‍ക്കാരിന്റെയും എംഎല്‍എയുടെയും അനാസ്ഥയാണെന്നും ചൂണ്ടികാട്ടി പുത്തന്‍കുരിശ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് വരിക്കോലി മത്തോക്കിതാഴ്ത്തു നിന്നും എംവിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.

Back to top button
error: Content is protected !!