റോഡരികില്‍ ശുചിമുറി മാലിന്യം തള്ളി: വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റടിയിലെടുത്തു

മൂവാറ്റുപുഴ: വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോക്ക് സമീപം റോഡരികില്‍ ശുചിമുറി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റടിയിലെടുത്തു. ഇടുക്കി സ്വദേശിയുടെ കെ.എല്‍.06.എ. 3907 നമ്പര്‍ വാഹനത്തില്‍റെ പെര്‍മിറ്റും കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ ജിബിന്‍ ജോണിയുടെ ലൈസന്‍സും ആര്‍ടിഒ റദ്ദ് ചെയ്തു. ഫെബ്രുവരി 2ന് രാത്രി 1ഓടെ വീട്ടൂര്‍ ഫോറസ്റ്റ് ഡിപ്പോക്ക് സമീപമാണ് റോഡരികില്‍ ശുചിമുറി മാലിന്യം തള്ളുന്നതിനായി നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വാഹനത്തിന്റെ സമീപമെത്തയപ്പോള്‍ മാലിന്യവുമായി വന്ന ടാങ്കര്‍ ലോറിയുമായി ഡ്രൈവര്‍ കടന്ന് കളയുകയായിരുന്നു. വാഹനത്തെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ രീതിയില്‍ നെല്ലാട് നിന്നും വാളകം റൂട്ടിലേക്ക് ലോറി തിരിഞ്ഞ് പോവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ മൂവാറ്റുപുഴ ആര്‍ടിഒക്ക് പരാതി നല്‍കിയിരുന്നു. സമാനമായ രീതിയില്‍ മുന്‍പും വാഹനത്തെ വീട്ടൂര്‍ മേഖലയില്‍ കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ എത്തുമ്പോള്‍ വാഹനവുമായി കടന്ന് കളയുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. മൂവാറ്റുപുഴ ആര്‍ടിഒ പി.എം ഷെബീറിന്റെ നിര്‍ദ്ദേശപ്രകാരം വാഹനം കസ്റ്റഡിയിലെടുത്ത് വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയുമായിരുന്നു.

Back to top button
error: Content is protected !!