എം.ഒ.എസ്.സി നേഴ്‌സിംഗ് കോളേജില്‍ പ്രവേശനോത്സവം നടത്തി

 

കോലഞ്ചേരി: എം.ഒ.എസ്.സി നേഴ്‌സിംഗ് കോളേജിലെ പതിനേഴാമത് ബി.എസ്.സി. ബാച്ചിന്റെയും ഒമ്പതാമത് എം.എസ്.സി. ബാച്ചിന്റെയും പ്രവേശനോത്സവം നടത്തി. നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ.ഷീല ഷേണായി എന്‍. എ.സ്വാഗതം ആശംസിച്ചു. എം. ഒ. എസ്.സി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സെക്രട്ടറി ജോയി. പി.ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ പ്രൊ.തോമസ് പി. വി., നഴ്‌സിംഗ് സൂപ്രണ്ട് ലെഫ്റ്റനന്റ് കേണല്‍ റിട്ട. ഗ്രേസി ജോസഫ്, റവ. ഫാ.ജോണ്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.നമിത സുബ്രഹ്‌മണ്യം നന്ദി പറഞ്ഞു. തുടര്‍ന്ന് പിടിഎയോഗവുംനടത്തി.

 

Back to top button
error: Content is protected !!