എം.ഒ.എസ്.സി മെഡിക്കല്‍ മിഷന്‍ സ്ഥാപക ദിനാഘോഷം നാളെ

കോലഞ്ചേരി: എം ഒ എസ് സി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ 52 ആം സ്ഥാപക ദിനാഘോഷം 2022 സെപ്റ്റംബര്‍ 14ന് നടത്തും. അന്നേദിവസം രാവിലെ 7 ന് ആശുപത്രി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 8.30ന് മെഡിക്കല്‍ കോളേജിന്റെ മുന്‍വശത്ത് പതാക ഉയര്‍ത്തുന്നതുമാണ്. വൈകിട്ട് മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തില്‍ ആശുപത്രി വൈസ് പ്രസിഡന്റ് അഭി: ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മുന്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച് കുര്യന്‍ ഐഎഎസ് മുഖ്യ സന്ദേശം നല്‍കും. ആശുപത്രി സുവര്‍ണ്ണ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്യുന്നതും ആണ്. ആശുപത്രിയില്‍ 38 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പൊന്നാട അണിയിച്ചു ആദരിക്കും. ആശുപത്രി ജീവനക്കാരുടെ എസ്.എസ്.എല്‍.സി, പ്ലസ്. ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

Back to top button
error: Content is protected !!