എം ഒ എസ് സി മെഡിക്കൽ മിഷൻ സ്ഥാപക ദിനാഘോഷം  നടത്തി 

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി 

 

കോലഞ്ചേരി: എം ഒ എസ് സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ 52 ആം സ്ഥാപക വാർഷിക ദിനാഘോഷം ഇന്നലെ വിപുലമായി നടത്തി. രാവിലെ 7 ന് ആശുപത്രി ചാപ്പലിൽ വിശുദ്ധ കുർബാനയും തുടർന്ന് 9 ന് മെഡിക്കൽ കോളേജിന്റെ മുൻവശത്ത് പതാക ഉയർത്തുകയും ചെയ്തു.

വൈകിട്ട് മൂന്നിന് ചേർന്ന പൊതുസമ്മേളനത്തിൽ ആശുപത്രി വൈസ് പ്രസിഡന്റ് അഭി: ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിച്ചു. മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ബഹുമാനപ്പെട്ട പി. എച്ച് കുര്യൻ,IAS മുഖ്യ സന്ദേശം നൽകി, കൂടാതെ ആശുപത്രി സുവർണ്ണ ജൂബിലി സുവനീർ പ്രകാശനവും ചെയ്തു.ആശുപത്രിയിൽ 38 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ പൊന്നാട അണിയിച്ചു ആദരിച്ചു , കൂടാതെ ആശുപത്രി ജീവനക്കാരുടെ എസ്.എസ്.എൽ.സി, പ്ലസ്. ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ആശുപത്രി സെക്രട്ടറി ശ്രീ. ജോയി. പി. ജേക്കബ്, ചാപ്ലയിൻ ഫാ. ജോൺ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും നടത്തി.

 

Back to top button
error: Content is protected !!