ഓണാഘോഷം സുരക്ഷിതമാക്കാന്‍ കൂടുതൽ പോലീസുദ്യോഗസ്ഥരെ നിയോഗിക്കും

മൂവാറ്റുപുഴ: റൂറൽ ജില്ലയിൽ ഓണാഘോഷം സുഗമവും സുരക്ഷിതവുമാക്കാൻ
കൂടുതൽ പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ
നിരത്തിൽ പോലീസുകാരുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീപ്പ്
ബൈക്ക് പട്രോളിംഗ് സംഘങ്ങൾ ഉണ്ടാകും. തിരക്കുള്ള പ്രദേശങ്ങളിൽ
മഫ്ടി പോലീസിന്‍റെ സേവനം ഉറപ്പു വരുത്തും. റെയിൽവേ സ്റ്റേഷൻ,
ബസ്‌സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഡോഗ് സ്ക്വാഡ് പരിശോധന
നടത്തും. മദ്യം മയക്കുമരുന്ന് തുടങ്ങിയവ പിടികൂടുന്നതിന് പ്രത്യേക
പോലീസ് ടീം രംഗത്ത് ഉണ്ടാകും. സ്റ്റേഷൻ അടിസ്ഥാനത്തിൽ
സ്ക്വാഡുണ്ടാകും. മദ്യ മയക്കുമരുന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഇതുമായി മുൻകാലങ്ങളിൽ പിടികൂടിയവർ നിരീക്ഷണത്തിലാണ്. മയക്ക്
മരുന്ന് വിൽപ്പനയോ ഉപയോഗമോ നടത്തുന്നവരെക്കുറിച്ച് വിവരം
ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ പറഞ്ഞു.