മഴക്കാല രോഗബോധവല്‍ക്കരണ ക്ലാസും ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി

മൂവാറ്റുപുഴ: എന്‍എസ്എസ് കരയോഗവും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴ ചാപ്റ്ററും സംയുക്തമായി മഴക്കാല രോഗബോധവല്‍ക്കരണ ക്ലാസും സൗജന്യ ജനറല്‍ ഹോമിയോപതിക് മെഡിക്കല്‍ ക്യാമ്പും, ഡെങ്കിപ്പനിക്ക് എതിരായി പ്രതിരോധ മരുന്ന് വിതരണവും നടത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ക്കുന്നം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ നായര്‍, കെ.ഗോപാലകൃഷ്ണന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐഎച്ച്എംഎ മൂവാറ്റുപുഴ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ.ധന്യ ശശിധരന്‍ മഴക്കാല രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി എന്നിവയുടെ കാരണങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡോ.റിജോ വര്‍ഗീസ്, ഡോ.ഹണി സി.എന്‍, ഡോ.നൂഹ മുഹമ്മദ് ടി.എം, എന്നിവര്‍ ക്യാമ്പിലെത്തിയ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നല്‍കി.

 

Back to top button
error: Content is protected !!