പായിപ്ര

പായിപ്ര ഗവ യു പി സ്കൂളിൽ മാതൃക ഔഷധ ഉദ്യാനവും എള്ള് കൃഷിയും തുടങ്ങി.

 

മൂവാറ്റുപുഴ : പായിപ്ര ഗവ.യുപി സ്കൂളിൽ മാതൃക ഔഷധ ഉദ്യാനവും എള്ള് കൃഷിയും ആരംഭിച്ചു..ദേശീയ ആയുഷ് മിഷന്‍, ജില്ല ഭാരതീയ ചികിത്സ വകുപ്പ് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായാണ് പായിപ്ര ഗവ.യുപി സ്കൂളിൽ എള്ളുകൃഷിയും മാതൃക ഔഷധ ഉദ്യാനവും ആരംഭിച്ചത്. സ്കൂൾ വളപ്പിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ എള്ള് വിത്തുകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഉഴിഞ്ഞ, കറുക, കഞ്ഞുണ്ണി, ചെറൂള, തിരുതാളി, നിലപന, പൂവാംകുറുന്നേൽ, മുക്കുറ്റി, മുയൽ ചെവി, വിഷ്ണുക്രാന്തി തുടങ്ങിയ ദശപുഷ്പങ്ങൾ ഉൾപ്പെടെ മുപ്പത് ഔഷധ സസ്യങ്ങൾ നട്ടു കൊണ്ട് മാതൃക ഔഷധ ഉദ്യാനത്തിൻ്റെ ഉദ്ഘാടനവും നടത്തി. പായിപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ മാതൃകാ ഔഷധ ഉദ്യാനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി, ആയുഷ് ഗ്രാമം പദ്ധതി മൂവാറ്റുപുഴ ബ്ലോക്കിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ജിൻഷ ആർ, യോഗ ഡെമോൺസ്ട്രർ ഡോ. മനു വർഗീസ് , മൾട്ടി പർപ്പസ് വർക്കർ ശ്രീമതി ജിമിനി ജോസഫ്, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സോണിയ, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.നൗഷാദ്, മൂവാറ്റുപുഴ ആയുർവേദ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷീല, പി ടി എ അംഗങ്ങളായ നവാസ് പി എം, നൗഷാദ് പി ഇ , നിസാർ പാലി, പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ നൗഫൽ കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം : പായിപ്ര സർക്കാർ യുപിസ്കൂളിൽ ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ എള്ളുകൃഷിയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്ഖാൻ നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!