മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ തട്ടിപ്പിനെ സൂക്ഷിക്കുക ;മുന്നറിയിപ്പുമായി പോലീസ്….

 

 

മൂവാറ്റുപുഴ : മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന്​ മുന്നറിയിപ്പുമായി പൊലീസ്​. ഫോണ്‍വിളിക്കാന്‍ മാത്രമല്ല ഇന്‍റര്‍നെറ്റ്​ ഉപയോഗവും ബാങ്കിങ്ങുമെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ തന്നെയാണ്​. എന്നാല്‍ അത്തരക്കാരെ വഞ്ചിച്ച്‌​ പണം തട്ടുന്ന സംഘം സജീവമാണെന്ന്​ പൊലീസ്​ പറയുന്നു.

ബി.എസ്​.എന്‍.എല്‍ സിം കേ​ന്ദ്രീകരിച്ചാണ്​ ഈ തട്ടിപ്പ്​ വ്യാപകം. ബി.എസ്​.എന്‍.എല്‍ സിം ഉപയോക്​താക്കളുടെ കെ.വൈ.സി വെരിഫിക്കേഷന്‍ എന്ന വ്യാജേന ഫോണ്‍ മുഖേന ബന്ധപ്പെട്ട്​ പണം തട്ടുന്ന സംഘം സജീവമാണ്​.

നിങ്ങളുടെ ബി.എസ്.എന്‍.എല്‍ സിം കാര്‍ഡ് ബ്ലോക്കാകുമെന്നും കെ.​വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്​റ്റ്​ മെസ്സജുകളും ഫോണ്‍ കോളുകളും വരുന്നതാണ്​ തുടക്ക.വിശ്വസിനീയമായ രീതിയില്‍ വ്യാജ അപ്പിക്കേഷനുകള്‍ ഉപഭോക്താക്കളുടെ ഫോണില്‍ഇന്‍സ്റ്റാള്‍ ചെയ്യാനും തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ആയി വരുന്നതില്‍ കാണുന്ന “BSNL KYC ID നമ്ബര്‍ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനില്‍ കാണുന്ന agree ബട്ടണ്‍ അമര്‍ത്തിയ ശേഷം Credit/Debit കാര്‍ഡ് ഉപയോഗിച്ച്‌ ഓണ്‍ലൈനായി നിങ്ങളുടെ തന്നെ മൊബൈല്‍ നമ്ബര്‍ പത്ത് രൂപയ്ക്ക് റിചാര്‍ജ് ചെയ്യാനും നിര്‍ദ്ദേശിക്കും.പക്ഷേ റീച്ചാര്‍ജ് തുകയോടൊപ്പം നിങ്ങള്‍ക്ക് നഷ്ടപ്പെടുക പതിനായിരങ്ങള്‍ ആയിരിക്കും. ഇവിടെ നിങ്ങള്‍ സ്ക്രീനില്‍ ടൈപ്പ് ചെയ്യുന്ന ATM കാര്‍ഡ് നമ്ബറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരന്‍്റെ കൈയ്യില്‍ എത്തുന്നതാണ് ഈ സംവിധാനം.
ഇത്തരക്കാര്‍ക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ നല്‍കരുതെന്ന്​ പൊലീസ്​ പറയുന്നു.തട്ടിപ്പിനിരയായാല്‍ ഉട​െന ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്​റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപെടണമെന്ന്​ അധികൃതര്‍ പറയുന്നു.

Back to top button
error: Content is protected !!