മൊബൈൽ ഫോൺ ടവറിന്റെ ജനറേറ്ററിൽ തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി.

 

മൂവാറ്റുപുഴ:-മൊബൈൽ ഫോൺ ടവറിന്റെ ജനറേറ്ററിൽ തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ മൂവാറ്റുപുഴ-പിറവം റൂട്ടിലെ എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള മൊബൈൽ ഫോൺ ടവറിന്റെ പ്രവർത്തങ്ങൾക്കായി സമീപത്ത് സ്ഥാപിച്ചിരുന്ന ജനറേറ്ററിലാണ് തീ പിടിത്തമുണ്ടായത്.തീ പടരുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടികെ ജയ്സിങ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.കെ രാജു,സിഎസ് എബി,എസ് സനൽകുമാർ,ആർ അന്തു,ഹോം ഗാർഡ് ഷിജു സോമൻ എന്നിവരടങ്ങിയ അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്.തീ ഉയർന്നപ്പോൾ തന്നെ പ്രദേശവാസിയായ യുവാവിന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി….

Back to top button
error: Content is protected !!