മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടിയ എം.എം.ഉബൈസിന് ആദരം.

മൂവാറ്റുപുഴ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടി മുളവൂരിന്റെ അഭിമാനമായ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.എം.ഉബൈസിനെ ആദരിച്ചു. മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാനും മുൻ എംഎൽഎയുമായ ഗോപികോട്ടമുറിയ്ക്കല്‍ ഉപഹാരം നല്‍കി ആദരിച്ചു. മൂവാറ്റുപുഴ കാര്‍ഷീക സഹകരണ ബാങ്ക് മെമ്പര്‍ ഇ.എം.ഷാജി അധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് മുന്‍വൈസ്പ്രസിഡന്റ് യു.പി.വര്‍ക്കി, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ് വി.എസ്.മുരളി, കെ.കെ.സുമേശ്, വി.എം.കുഞ്ഞുമോന്‍, ഗോപി വള്ളികാട്ടില്‍ എന്നിവര്‍ സംമ്പന്ധിച്ചു.

ചിത്രം-മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടിയ എം.എം.ഉബൈസിന് മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ ഗോപികോട്ടമുറിയ്ക്കല്‍ ഉപഹാരം നല്‍കുന്നു. ഇ.എം.ഷാജി, യു.പി.വര്‍ക്കി, വി.എം.കുഞ്ഞുമോന്‍, വി.എസ്.മുരളി, ഗോപി വള്ളികാട്ടില്‍ എന്നിവര്‍ സമീപം…

Back to top button
error: Content is protected !!