മൗനം അടിച്ചമർത്തപെടുവന്റെ ഭീകര പ്രതിഷേധം:മാത്യു കുഴൽനാടൻ എംഎൽഎ

മൂവാറ്റുപുഴ : മൗനം സമ്മതമാണന്നാണ് പൊതു ധാരണ. പ്രധാനമന്ത്രിയുടെ മൗനവും സമ്മതമാണ്. മൗനം അടിച്ചമർത്തപ്പെടുന്നവന്റെ ഭീകരമായ പ്രതിഷേധമാണെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ. പ്രധാനമന്ത്രിയുടെ മൗനം തുറന്ന് കാട്ടുന്നതിനും അതിനോട് പ്രതിഷേധിക്കുന്നതിനും അടിച്ചമർത്തപ്പെടുന്നവന്റെ മൗനം തന്നെ ആയുധമാക്കിയാണ് മിണ്ടാതുരിയാടാതുപവാസം സമര മുറനടത്തിയത്. 2002 ലും മോദി മൗനത്തിലായിരുന്നു. ഗുജറാത്തിൽ മുസ്ലീം സമൂദായത്തെയാണ് മൗനത്തിൽ വേട്ടയാടിയത്. 2023 ൽ മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുമ്പോഴും മൗനത്തിലായ നരേന്ദ്ര മോദിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ല. വിചാരധാരയിൽ പറഞ്ഞിട്ടുളള പ്രത്യയ ശാസ്ത്രമാണ് മോദിയുടേത്. ഇതനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അകണ്ഡതയ്ക്കും ആപത്താണ് . ഇതിനെതിരെ പ്രതീകരിക്കാൻ ഓരോ മതേതര വിശ്വാസിയും രംഗത്ത് വരണമെന്നും മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു.

തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുവാറ്റുപുഴയിലെ ജനങ്ങളോട് പറഞ്ഞ വാക്ക് കറ തീർന്ന മതേതര വാദി ആയിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെയാണ് മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖാപിച്ചു ഈ സഹന സമരത്തിന് തയ്യാറായത്. സമര പന്തലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു എത്തിച്ചേർന്ന എല്ലാ നേതാക്കന്മാർക്കും മത മേലധ്യക്ഷന്മാർക്കും നാട്ടുകാർക്കും എം എൽ എ നന്ദി പറഞ്ഞു.

Back to top button
error: Content is protected !!