കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം, നാട് കരുതിയിരിക്കേണ്ട സമയമെന്ന് റോജി.എം.ജോണ്‍ എംഎല്‍എ

മൂവാറ്റുപുഴ: കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങളില്‍ നാട് കരുതിയിരിക്കേണ്ട സമയമാണെന്ന് റോജി എം.ജോണ്‍ എംഎല്‍എ. ഇത്തരക്കാര്‍ക്കെതിരെ മതേതര പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദേഹം പറഞ്ഞു. മൂവാറ്റുപുഴയില്‍ മണിപ്പൂര്‍ കത്തി എരിഞ്ഞിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മിണ്ടാതുരിയാടാതു ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണിപ്പൂരില്‍ നടക്കുന്ന വിഷയമല്ലേ എന്ന് ഓര്‍ത്ത് നമ്മള്‍ ഇപ്പോള്‍ ശബ്ദിക്കാതെ ഇരുന്നാല്‍ നാളെ നമുക്ക് ഈ അനുഭവം ഉണ്ടാകുമ്പോള്‍ കൂടെ ആരും ഉണ്ടാകില്ലെന്നകാര്യം മറക്കരുതെന്നും റോജി എം ജോണ്‍ പറഞ്ഞു.ചടങ്ങില്‍ യു.ഡി എഫ് ചെയര്‍മാന്‍ കെഎം സലിം അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഉപവാസം സമസ്ത കേരള ജംയത്തുല്‍ ഉലമ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി നാരങ്ങ നീര് നല്‍കിയാണ് അവസാനിപ്പിച്ചത്.ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഭദ്രാസന അധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തി.മഞ്ഞള്ളൂര്‍ ബ്ലോക് പ്രസിഡന്റ് സുഭാഷ് കടക്കോട് സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം . അബ്ദുല്‍ മജീദ്, കേരള കോണ്‍ഗ്രസ് നേതാക്കളായ ഫ്രാന്‍സീസ് ജോര്‍ജ് , ഷിബു തെക്കും പുറം, കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ , നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ്, കെ.എം. പരീത്, ജോസ് പെരുമ്പള്ളി കുന്നേല്‍, എം എം. സീതി ,പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വര്‍ക്കി, ബിനോ കെ. ചെറിയാന്‍, ഷെല്‍മി ജോണ്‍സണ്‍, കൗണ്‍സിലര്‍ മാരായ സിനി ബിജു, അജി മുണ്ടാട്ട്, പി.എം. അബ്ദുല്‍ സലാം, ജിനു മടയ്ക്കല്‍, ജോയ്‌സ് മേരി ആന്റണി,അസം ബീഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഹിബ് സണ്‍ ഏബ്രഹാം, മുഹമ്മദ് റഫിഖ്, അഡ്വ. ഷൈസണ്‍ പി മാങ്കുഴ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!