ആരക്കുഴക്രൈംമൂവാറ്റുപുഴ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്കൻ പോക്സോ നിയമപ്രകാരം പിടിയിൽ.

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ആരക്കുഴ വില്ലേജിൽ ഒളമറ്റത്തിൽ രാജൻ (പുട്ട് രാജൻ 60) പോക്സോ നിയമപ്രകാരം പിടിയിൽ. ജനുവരി മാസത്തിൽ നടന്ന സംഭവത്തിന് ശേഷം ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. വാഴക്കുളത്ത് പ്രതിയുടെ മകൻ പുതിയതായി ആരംഭിച്ച ഹോട്ടലിലെ കിച്ചണിൽ ജോലിക്കാരനായി ഒളിവിൽ കഴിഞ്ഞു വരവെ മൂവാറ്റുപുഴ ഇൻസ്‌പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ. ആർ. അനിൽകുമാർ, എ.എസ്.ഐ. പി.സി. ജയകുമാർ, സി.പി.ഒ. മാരായ ബിബിൽ മോഹൻ, ദിലീഷ് എന്നിവർ ഉണ്ടായിരുന്നു.

Back to top button
error: Content is protected !!
Close