ജലസ്രോതസുകൾ വരും തലമുറയ്ക്ക് കരുതി വയ്ക്കുന്ന സമ്പത്ത്; മന്ത്രി വി.എസ്.സുനിൽകുമാർ

 

മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിലും ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്പത്താണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

മൂവാറ്റുപുഴ ആവോലി പഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ ആനിക്കാടു ചിറയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമിന്ന് വെള്ളപൊക്ക ഭീഷണിയെ നേരിടുകയാണ്. കാലങ്ങളായി കാലവർഷത്തിൽ മഴ പെയ്യുന്നുണ്ട്. ഇപ്പാൾ തുടർച്ചയായി മഴ പെയ്യുന്നതോടെ വെള്ളം കയറുന്ന അവസ്ഥയാണ്. എത്ര പെയ്ത്ത് വെള്ളം ഭൂമിയിലേക്ക് പതിച്ചാലും സംരക്ഷിക്കപ്പെടേണ്ട കേന്ദ്രങ്ങളായ പാടങ്ങളും തോടുകളും ചിറകളും കുളങ്ങളും പുഴകളും അപ്രതീക്ഷ മായതാണ് നാം ഇന്ന് നേരിടുന്ന വെള്ളപൊക്ക ഭീഷണിക്ക് പ്രധാന കാരണം. ജലാശയങ്ങൾ സംരക്ഷിക്കുന്നതിന് പകരം അശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.ഇതിത് പരിഹാരം കാണുന്നതിനാണ് കേരള ലാൻ്റ് ഡവലപ്മെൻറ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ചിറകളും, കുളങ്ങളും പാടങ്ങളും തോടുകളും സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കി നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ചടങ്ങിൽ എൽദോ എബ്രഹാം എം എൽ എ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജോർഡി.എൻ.വർഗീസ് സ്വാഗതം പറഞ്ഞു.
കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ പി.വി.സത്യനേഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൽക്കീസ് റഷീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അയ്യൂബ് ഖാൻ, സിനി സത്യൻ, പി.ടി.മനോജ്, വാർഡ് മെമ്പർ എം.കെ.അജി, നേതാക്കളായ വി.കെ.ഉമ്മർ, ജോർജ് മുണ്ടയ്ക്കൽ, വി.സി.ഷാബു എന്നിവർ സമ്പന്ധിച്ചു.
ആനിക്കാട് ചിറയുടെ നവീകരണത്തിനായി 2.28 കോടി രൂപയാണ് ചിലവഴിച്ചത്. നബാര്‍ഡ് നല്‍കുന്ന ഫണ്ടാണിത്. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നവീകരണ ജോലികള്‍ നടപ്പിലാക്കിയത്.ചിറയിലേയ്ക്ക് ഇറങ്ങുന്നതിനായി കിഴക്കുഭാഗത്ത് വീതിയേറിയ റാമ്പ് നിര്‍മിച്ചിട്ടുണ്ട്.നാലു വശങ്ങളിലും ചിറയിലിറങ്ങുന്നതിനായി നടക്കല്ലുകളും സജ്ജീകരിച്ചിട്ടുണ്ട്.
നിറഞ്ഞു കിടന്ന ആഫ്രിക്കന്‍ പായലും ചെളിയും കോരി നീക്കിയ ശേഷം
ചിറയുടെ മൂന്ന് വശങ്ങളും കരിങ്കല്ലുകൊണ്ട് പാര്‍ശ്വഭിത്തി കെട്ടി ബലപ്പെടുത്തി.സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്തു.ചിറയുടെ ചുറ്റും മൂന്നു മീറ്ററോളം വീതിയില്‍ നടപ്പാത നിര്‍മിച്ചു. നടപ്പാതയില്‍ ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചിറയോട് ചേര്‍ന്ന് ഹാന്‍ഡ് റെയിലുകളും പിടിപ്പിക്കും. ചിറയില്‍ നിന്നും വെള്ളം ഒഴുക്കിക്കളയുന്നതിനായി ഓവ് നിര്‍മിച്ചിട്ടുണ്ട്. ചിറയില്‍ ഉണ്ടായിരുന്ന ആഫ്രിക്കന്‍ പായല്‍ പൂര്‍ണമായും നീക്കി. പായല്‍ ശല്യം കുറയ്ക്കുന്നതിനായി പായല്‍ ആഹാരമാക്കുന്ന ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ചിറയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. മൂന്ന് ഏക്കറോളം വരുന്ന ആനിക്കാട് ചിറയുടെ ആദ്യഘട്ടം നവീകരണ ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തീയായിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ടും, എം.എല്‍.എ ഫണ്ടും ഉപയോഗിച്ച് ഔഷധ സസ്യോദ്യാനവും, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ബോട്ടിംഗുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.ചിറയുടെ സൗന്ദര്യവത്ക്കരണത്തിനായി ആവോലി പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും വാര്‍ഡ് മെമ്പര്‍ എം.കെ അജി പറഞ്ഞു.

ചിത്രം – നവീകരണം പൂർത്തിയാക്കിയ ആനിക്കാട് ചിറയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കുന്നു….

Back to top button
error: Content is protected !!