മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മഹാപഞ്ചായത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമായി. നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം ഇരുട്ടിലായതോടെണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ എംഎല്‍എക്ക് മുന്‍പില്‍ നിവേദനവുമായി എത്തിയത്.വെളിച്ചം ഇല്ലാതായതോടെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരം സാമൂഹ്യ വിരുദ്ധരുടെ താവളമായി പലപ്പോഴും മാറിയിരുന്നു. തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ ചിലവില്‍ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. കൂടുതല്‍ പ്രദേശത്തേക്ക് വെളിച്ചം എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെയേറെ ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് ചെയര്‍മാന്‍ കെ.എം സലിം, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ അമല്‍ ബാബു ,അസംബീഗം, ബിന്ദു ജയന്‍, വാളകം പഞ്ചായത്ത് പ്രസിഡന്റ് വിനോ. കെ ചെറിയാന്‍, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു , വിവിധ പഞ്ചായത്ത് അംഗങ്ങളായ പി പി ജോളി, ഷഫാന്‍ വിഎസ്, എം. സി. വിനയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!