ആയവന എക്കോ ഷോപ്പിൽ മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്തു.

 

 

മൂവാറ്റുപുഴ: ആയവന കൃഷിഭവന്റെ നേതൃത്വത്തിലുള്ള എക്കോ ഷോപ്പിന്റെ ഭാഗമായി മിൽമ ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. എക്കൊ ഷോപ്പ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ബ്ലോക്ക് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീമോൻ പോളിന് നൽകി നിർവഹിച്ചു. എക്കൊഷോപ്പ് പ്രസിഡന്റ് സജീവ് വെട്ടിയാങ്കൽ, കൃഷി ഓഫീസർ അഞ്ജു പോൾ, ബ്ലോക്ക് മെമ്പർ ഷിവാഗോ തോമസ്, ഏനാനല്ലൂർ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ, വാർഡ് മെമ്പർമാർ രമ്യ പി.ആർ., ഉഷ രാമകൃഷ്ണൻ, ജൂലി സുനിൽ, രഹന സോബിൻ, ജോളി വാമറ്റം, ജോർജ് മലേകുടി, എം.സി. ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. പാൽ, തൈര്, നെയ്യ്, റസ്ക്, ഐസ്ക്രീം തുടങ്ങി മിൽമയുടെ എല്ലാ ഉല്പന്നങ്ങളും കമ്പനി വിലയ്ക്ക് ഈ ഷോപ്പിയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Back to top button
error: Content is protected !!