അതിഥിതൊഴിലാളിയുടെ മകൾ തഹ്ജിബ സാജിത് എല്ലാ വിഷയത്തിനും എ പ്ലസ്

 

കോതമംഗലം: ഉത്തർപ്രദേശ് സ്വദേശിനിയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയുമായ തഹ്ജിബ സാജിത് പ്ലസ് ടു പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് കേരളത്തിന് അഭിമാനമായി.നെല്ലിക്കുഴിയിൽ കുടുബസമേതം വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയുടെ മൂത്ത മകളാണ് തഹ്ജിബ സാജിത്.മാതാപിതാക്കളും ഇളയ രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് തഹ്ജിബയുടെ കുടുംബം. ബയോളജി സയന്‍സിലാണ് ഈ കൊച്ചുമിടുക്കി ഫുള്‍ എ പ്ലസ് നേടിയത്.നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പിൽ പോളീഷ് തൊഴിലാളിയാണ് പിതാവ് സാജിത് .പ്രാരാബ്ധങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യവും എല്ലാവിധ പ്രോത്സാഹനവും പിതാവ് നല്‍കാറുണ്ട്.പത്താം ക്ലാസില്‍ 9 എ പ്ലസും ഒരു എയും നേടിയിരുന്നു.നിസാര മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായത്. വാശിയോടെയുള്ള മുന്നേറ്റം ഇക്കുറി ഫല പ്രാപ്തിയിലെത്തി.
എം.ബി.ബി.എസിന് പഠിക്കാനാണ് ലക്ഷ്യമെന്ന് തഹജീബ പറഞ്ഞു.സെപ്റ്റംബറില്‍ നടക്കുന്ന നീറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് .അധ്യാപകരുടെ എല്ലാവിധ സഹായ സഹകരണവും പ്രോത്സാഹനവും ഇതിന് നല്‍കുന്നുണ്ട്.അനുജന്‍ സമീര്‍ മാർ ബേസിൽ സ്‌കൂളില്‍ പത്താം ക്ലാസിലും അനുജത്തി നെല്ലിക്കുഴി അല്‍ അമീന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.ഫരീദയാണ് മാതാവ്.ആൻറണി ജോൺ എം എൽ എ നെല്ലിക്കുഴിയിൽ ഇവരുടെ വസതിയിൽ എത്തി അഭിനന്ദനമറിയിച്ചു,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം, ബിആർസി കോഡിഡിനേറ്റർ ജ്യോതിഷ്, മുൻ കോഡിനേറ്റർ എസ്.എം അലിയാർ, അധ്യാപിക ഷെമി സലിം എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ… കോതമംഗലത്ത് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കു എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകൾ തഹ്ജിബ സാജിതിന് ആൻറണി ജോൺ എം എൽ എ നെല്ലിക്കുഴിയിലെ താമസസ്ഥലത്ത് എത്തി ഉപഹാരം നൽകി അഭിനന്ദിക്കുന്നു.

Back to top button
error: Content is protected !!