പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരക്കാട് പാറയ്ക്കല്‍ അനില്‍കുമാര്‍ (44)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രതി ഉപദ്രവിയ്ക്കുകയായിരുന്നു. 2022ല്‍ കോടനാട് സ്റ്റേഷന്‍ പരിധിയില്‍ ബലാത്സംഗക്കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, എസ്.ഐമാരായ എന്‍.ഡി ആന്റോ, റെജിമോന്‍, എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്, ബാലാമണി, സിപിഒ മുഹമ്മദ് ഷാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!