മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ(04-09-2020)

മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ(04-09-2020

*🔳പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും.*

2020 ജൂണിൽ നടന്ന പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്തംബർ ഒൻപത് മുതൽ ഓൺലൈനായി അതത് കോളേജുകളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

 

*🔳എം.ജി ബിരുദ പ്രവേശനം; തെറ്റുതിരുത്താനും, ഓപ്ഷനുകൾ പുനക്രമീകരിക്കാനും സെപ്തംബർ ഏഴുവരെ അവസരം.*

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും, നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താനും, ഓപ്ഷനുകൾ പുനക്രമീകരിക്കാനും – കൂട്ടിച്ചേർക്കാനും – ഒഴിവാക്കാനും സെപ്തംബർ ഏഴുവരെ സൗകര്യം. നിലവിൽ അപ്ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ (മൂവാറ്റുപുഴ ന്യൂസ് .ഇൻ )പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്തിയാൽ ഇവ ‘സേവ്’ ചെയ്ത് അപേക്ഷ ‘ഫൈനൽ സബ്മിറ്റ്’ ചെയ്യണം. സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ നിർദ്ദേശിക്കുന്ന സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഇതിനുവിരുദ്ധമായി മറ്റു സാക്ഷ്യപത്രങ്ങൾ അപ്ലോഡ് ചെയ്താൽ പ്രവേശനം റദ്ദാക്കപ്പെട്ടേക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒറ്റ ഫയലായോ പകരം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്-ലോഡ് ചെയ്യുകയോ ചെയ്യാം. ഇ.ഡബ്ല്യു.എസ് വിഭാഗക്കാർ ‘ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്’ അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം ‘സംവരണം ആവശ്യമില്ല’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. കേരള ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ നിന്നും പ്ലസ്ടു പാസായവർ സെക്കന്റ് ലാംഗ്വേജിനു പകരമായി പഠിച്ച ഓപ്ഷണൽ വിഷയം ഉൾപ്പെടെ എല്ലാ ഓപ്ഷണൽ വിഷയങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും ഓപ്ഷണൽ വിഷയം ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
അപേക്ഷകർക്ക് പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, രജിസ്റ്റർ നമ്പർ എന്നിവ തിരുത്തുവാൻ സാധിക്കില്ല. രജിസ്റ്റർ നമ്പറിന്റെ സ്ഥാനത്ത് പേര്/പിതാവിന്റെ പേര് എന്നിവ നൽകിയവർക്ക് ഇത് തിരുത്താം. അപേക്ഷകന്റെ പേരിലുള്ള ചെറിയ തെറ്റുകൾ പിന്നീട് പ്രവേശനത്തിനുശേഷം ബന്ധപ്പെട്ട കോളേജ് അധികൃതർക്ക് തിരുത്തുന്നതിനുള്ള സൗകര്യം ലഭ്യമാകും. ഇത്തരം തെറ്റുകൾ തിരുത്തുന്നതിനായി ഹെൽപ്പ്ലൈനുമായി ബന്ധപ്പെടേണ്ടതില്ല. ഒന്നാം അലോട്ട്മെന്റ് സെപ്തംബർ 14ന് പ്രസിദ്ധീകരിക്കും.

 

*🔳പരീക്ഷഫലം.*

2019 നവംബറിൽ നടന്ന മൂന്നാം വർഷ ബി.എസ്.സി നഴ്സിംഗ് (പുതിയ സ്കീം – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 14 വരെ അപേക്ഷിക്കാം.

◾2019 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

◾2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ തമിഴ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

◾2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
…………………………………………………
2020 September 04
© Mahatma Gandhi University
www.mgu.ac.in
#mguniversity
⚫➖⚫➖⚫➖⚫➖⚫➖⚫

Back to top button
error: Content is protected !!