മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ

*മഹാത്മാഗാന്ധി സർവകലാശാല വാർത്തകൾ*

*🔳പരീക്ഷ തീയതി.*
◾രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2019 അഡ്മിഷൻ റഗുലർ/2009 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്മെന്റ്, സീപാസ്, 2016 അഡ്മിഷൻ സപ്ലിമെന്ററി – ഡിപ്പാർട്ട്മെന്റ് മാത്രം) പരീക്ഷകൾ ഒക്ടോബർ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയെഴുതുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും അടയ്ക്കണം.

◾സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – റഗുലർ/സപ്ലിമെന്ററി) പരിക്ഷകൾ ഒക്ടോബർ 16 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

 

*🔳പ്രാക്ടിക്കൽ.*
2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്നോളജി (2014 സ്കീം, 2018 അഡ്മിഷൻ റഗുലർ/2014-17 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 12 മുതൽ 14 വരെ പാലാ അൽഫോൺസാ കോളേജിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടണം.

 

*🔳പരീക്ഷഫലം.*
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. കഥകളിവേഷം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും.
……………………………………………..
2020 October 05
© Mahatma Gandhi University
www.mgu.ac.in
#mguniversity

Back to top button
error: Content is protected !!