എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക്: അന്‍സിയ അലിയ്ക്ക് എ.ഐ.വൈ.എഫ് ആദരം

മൂവാറ്റുപുഴ: എം.ജി യൂണിവേഴ്‌സിറ്റി വൊക്കേഷണല്‍ സോഫ്റ്റ്വെയര്‍ ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ എട്ടാം റാങ്ക് നേടിയ അന്‍സിയ അലിയെ എ ഐ വൈ എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ആദരിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി നിസ്സാര്‍ ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡന്റ് അഡ്വ. എല്‍.എ. അജിത്ത്, എ ഐ വൈ എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഗോവിന്ദ് എസ് കുന്നുംപുറത്ത്, മണ്ഡലം ജോയിന്‍ സെക്രട്ടറി അന്‍ഷാജ് തെനാലി, മണ്ഡലം കമ്മറ്റി അംഗങ്ങളായ സി.എന്‍. ഷാനവാസ്, അലി സയ്യിദ്, അബില്‍ മാത്യു, സാക്ലൈന്‍ മജീദ്, എന്നിവര്‍ പങ്കെടുത്തു.സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ സെക്രട്ടറിയായ കെ.പി. അലി കുഞ്ഞിന്റെയും നസീമയുടെയും മകളാണ് അന്‍സിയ അലി..

Back to top button
error: Content is protected !!