മെ​ത്രാ​ഭി​ഷേ​ക സു​വ​ർ​ണ ജൂ​ബി​ലി 23 ന്

കോതമംഗലം: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക  ബസ്സേലിയോസ്  തോമസ് പ്രഥമൻ ബാവായുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിയും 94-ാം ജന്മ ദിന ആഘോഷവും   23 ന് വിവിധ പരിപാടികളോടെ കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി ആഘോഷിക്കും.  രാവിലെ 8 ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും മെത്രാ പോലീത്തമാരായ അബ്രഹാം മാർ സേവേ റിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ അന്തിമോസ്, ഏലിയാസ് മോർ യൂലിയോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവരുടെ സഹകാർമ്മികത്വത്തിലും അഞ്ചിന്മേൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് 10.30 ന് നടത്തുന്ന അനുമോദന സമ്മേളനം  ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പള്ളി മാനേജിംഗ് കമ്മറ്റിയും പള്ളിയുടെ കീഴിലുള്ള വിവിധ ഭക്ത സംഘടനകളും സ്നേഹ സമ്മാനങ്ങൾ നല്കി ശ്രേഷ്ഠ ബാവയെ ആദരിക്കും. എം എൽ എ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി,  അനൂപ് ജേക്കബ്,  കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്ജ്, വാരപ്പെട്ടി  പഞ്ചാ യത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, വാർഡ് കൗൺസിലർ റിൻസ് റോയി, അങ്ങാടി മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ഇ കെ സേവ്യർ,വികാരി ഫാ. അബ്രഹാം കിളിയൻകുന്നത്ത് സഹ വികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. നോബി വെട്ടിച്ചിറ, തന്നാണ്ട് കൈക്കാരന്മാരായ  ബേസിൽ കളരിക്കൽ,  ഷാജു കോലോത്ത് എന്നിവർ പ്രസംഗിക്കും.
Back to top button
error: Content is protected !!