കോതമംഗലം സെന്റ് ആഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ

കോതമംഗലം: സെന്റ് ആഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. അഡ്വ.ഡീന്‍ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പ്രെവിഷന്‍ഷ്യല്‍ സുപ്പീരിയര്‍ സി. മരിയ മെറീന സിഎംസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോതമംഗലം ഡിഇഒ മധുസൂധനന്‍ റ്റി.വി മുഖ്യ പ്രഭാഷണം നടത്തി.കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ.കെടോമി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ.ജോസ് വര്‍ഗീസ്, കെ.വി തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ലിസ്മരിയ, എച്ച്.എം സി. റിനി മരിയ, പിറ്റിഎ പ്രസിഡന്റ് സോണി മാത്യു പാമ്പക്കല്‍, അര്‍ച്ചന എം നമ്പ്യാര്‍, ആന്‍ തേരേസ് ബിജു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!