ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടത്തി

 

മൂവാറ്റുപുഴ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടത്തി. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികളിൽ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിവരുന്ന “റൈസ്” പദ്ധതിയുടെ ഭാഗമായി 2022ൽ  മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ” മെറിറ്റ് അവാർഡ്” വിതരണം ഇന്ന് 2:30ന് മൂവാറ്റുപുഴ ടൗൺ ഹാളിൽ നടത്തി. മലയാളികളെ യാത്രചെയ്യാനും, സ്വപ്നം കാണുവാനും പഠിപ്പിച്ച യാത്രികൻ സന്തോഷ്‌ ജോർജ് കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷനായിരുന്ന യോഗത്തിൽ നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ. ആൻ്റണി പുത്തൻകുളം സ്വാഗതം ആശംസിച്ചു.

മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ജോണി നെല്ലൂർ, നഗരസഭ ചെയർമാൻ പി.പി എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രഫ. ജോസ് അസ്സറ്റിൻ, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ മാത്യൂസ് വർക്കി, ജോർജ് ഫ്രാൻസിസ് തെക്കേക്കര, എൻ എം ജോസഫ്, യു ഡി ഫ് ചെയർമാൻ അഡ്വ. കെ.എം. സലിം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റുമാരായ ജോസ് പെരുമ്പള്ളിക്കുന്നേൽ, സലീം ഹാജി, നഗരസഭ വൈസ് ചെയർമാൻ സിനി ബിജു, മുനിസിപ്പൽ കൗൺസിലർമാരായ ജിനു മാടേക്കൽ, ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, രാജശ്രീ രാജ്, അമൽ ബാബു, ജോയിസ് മേരി ആൻ്റണി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!