വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോളേജില്‍ മെറിറ്റ് ആന്റ് ഫെയര്‍വെല്‍ ഡേ

മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ 2020-24 ബി ടെക് ബാച്ചുകളുടെയും, 2022-24 എംബിഎ ബാച്ചിന്റെയും മെറിറ്റ് ആന്റ് ഫെയര്‍വെല്‍ ഡേ സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി നിറ്റാ ജലാറ്റിന്‍ ഡയറക്ടര്‍ ഇ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, പിടിഎ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജിഷ്ണു ബൈജു എന്നിവര്‍ പ്രസംഗിച്ചു. വിവിധ എന്‍ജിനീയറിംഗ്, എംബിഎ വിഭാഗങ്ങളിലായി 344 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ചത്. ക്യമ്പസ് റിക്രൂട്ട്‌മെന്റിലൂടെ 200ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി ജോലി ലഭിച്ചുകഴിഞ്ഞു. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റിനുള്ള ഫാ. തോമസ് മലേക്കുടി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ നിവ്യാ വിനീതിന് കോളേജ് മാനേജര്‍ ചടങ്ങില്‍ സമ്മാനിച്ചു. ഓരോ ബ്രാഞ്ചുകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാ. ജോസഫ് പുത്തന്‍കുളം മെമ്മോറിയല്‍ അവാര്‍ഡും, മാത്തമാറ്റിക്‌സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കുള്ള പ്രൊഫ. ആന്‍ നീത സാബു എന്‍ഡോവ്‌മെന്റ് അവാര്‍ഡും, മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മുരളീ കൃഷ്ണ അവാര്‍ഡും, ഓരോ ബ്രാഞ്ചുകളിലെയും ബെസ്റ്റ് പ്രോജക്ടുകള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്യുന്ന അവാര്‍ഡുകളും ചടങ്ങില്‍ നല്‍കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. എടിവി സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയതലത്തില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം അവാര്‍ഡുകള്‍ നല്‍കിയും ആദരിച്ചു.

Back to top button
error: Content is protected !!