നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മർച്ചന്റ് അസോസിയേഷന്റെ പ്രതീകാത്മക ബന്ദും ധർണ്ണയും നാളെ.

മൂവാറ്റുപുഴ: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ വിവിധയിടങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യാപാരികൾ പ്രതീകാത്മക ബന്ദും ധർണ്ണയും സംഘടിപ്പിക്കുന്നു. നവംബർ 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരം ബഹിഷ്കരിച്ചുകൊണ്ട് വ്യാപാരികൾ കടകൾക്ക് മുമ്പിൽ അണിനിരക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പ്രതീകാത്മക ബന്ദും ധർണ്ണയും നടത്തുന്നത്. ജി.എസ്.ടി. യിലെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ അനാവശ്യ കട പരിശോധന ഒഴിവാക്കുക, മൈക്രോ കൺടൈന്റ്മെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുക, സെക്ട്രൽ മജിസ്ട്രേറ്റ്മാരുടെ അനാവശ്യ പരിശോധനകളും പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക, വഴിയോര കച്ചവടം കർശനമായി നിയന്ത്രിക്കുക , കേരളത്തിൽ മാത്രം നടപ്പിലാക്കിയ പ്രളയസെസ് ഒഴിവാക്കുക, പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ വ്യാപാരികളെ സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുക, ലോക്ക് ഡൗൺ കാലത്തെ വായ്പാ പലിശ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.

Back to top button
error: Content is protected !!
Close