മര്‍ച്ചന്റ് യൂത്ത് വിംഗ് പായിപ്ര ബഡ്‌സ് സ്‌കൂളില്‍ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനചാരണം നടത്തി

മൂവാറ്റുപുഴ:പേഴക്കാപ്പിള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പേഴക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈകള്‍ നട്ടു പരിസ്ഥിതി ദിനാചാരണം നടത്തി.പായിപ്ര പഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങ് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിലാഷ് തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് ജില്ലാ ഭാരവാഹി നിഷാദ് ആചേരിവയലില്‍ സ്വാഗതം പറഞ്ഞു. ഏകോപന സമിതി ജനറല്‍ സെക്രട്ടറി ബേബി പൊടികണ്ടത്തില്‍, ഷിയാസ് മാത്തുംകാട്ടില്‍, നജീബ് പി പി, നിസാം തെക്കേക്കര,ടീച്ചര്‍ മാരായ ആര്യ ബാബു എസ്, നിജ, ലിജി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുര വിതരണവും നടത്തി. യോഗത്തി യൂണിറ്റ് ട്രഷറര്‍ ശിഹാബ് പടിഞ്ഞാറെചാലില്‍ നന്ദി പറഞ്ഞു.

 

Back to top button
error: Content is protected !!