ചരമം

അമ്പലംപടിയിൽ മരിച്ച വ്യാപാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മൂവാറ്റുപുഴ: കടാതി അമ്പലംപടിയിൽ മരിച്ച വ്യാപാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കടാതി കുറ്റിക്കാട്ട് കെ.പി തൊമ്മച്ചൻ (77)ണ് മരിച്ചത്.ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയായിരുന്നു.ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ,ഇന്നലെ രാത്രിയോടെ മരിക്കുകയും ചെയ്തു.ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

Back to top button
error: Content is protected !!
Close