മൂവാറ്റുപുഴ

മര്‍ച്ചന്റ്സ് അസ്സോസിയയേഷന്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി

 

മൂവാറ്റുപുഴ: മര്‍ച്ചന്റ്സ് അസ്സോസിയയേഷന്റെ വിശേഷാല്‍ പൊതുയോഗവും സംസ്ഥാന ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തില്‍ നടത്തി. വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റും ,എറണാകുളം ജില്ലാ പ്രസിഡന്റും ആയ പി.സി.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും ആയ അഡ്വ.എ .ജെ.റിയാസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി .നസറുദ്ദീന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു പ്രസംഗിച്ചു.
മുനിസിപ്പല്‍ കെട്ടിടങ്ങളുടെ വാടക വര്‍ദ്ധനവുമായി ബന്ധപ്പെട്ട സമരപരിപാടികളെക്കുറിച്ച് അസ്സോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ വിശദീകരിച്ചു. മൂന്നു മാസത്തേക്ക് മരവിപ്പിച്ച വാടക വര്‍ദ്ധനവ് വീണ്ടും നടപ്പിലാക്കിയാല്‍ ശക്തമായ സമരപരിപാടികളുമായി വ്യാപാരികളോടൊപ്പം അസ്സോസിയേഷന്‍ മുന്നോട്ടു പോകുവാനും തീരുമാനിച്ചു .ഇനി വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ പത്തു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുവാനും ,മറ്റു വാര്‍ഡുകളില്‍ വ്യാപാരികളെ സഹായിക്കുന്ന നിലപാട് എടുക്കുന്നവരെ പിന്‍ന്തുണക്കുവാനും തീരുമാനമെടുത്തു.അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എ.ഗോപകുമാര്‍, ട്രഷറര്‍ കെ.എം.ഷംസുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!