തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.

മൂവാറ്റുപുഴ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. മേഖല യൂത്ത് ജനറല്‍ സെക്രട്ടറി ഷാഫി മുതിരക്കാലായി, വനിത വിംഗ് ജനറല്‍ സെക്രട്ടറി ഷാന്‍റി ഏബ്രഹാം എന്നിവര്‍ക്കാണ് മൂവാറ്റുപുഴ മേഖല യൂത്ത് വിംഗിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. കെവിവിഇഎസ് ജില്ല വൈസ് പ്രസിഡന്‍റ് പി.എ. കബീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മേഖല പ്രസിഡന്‍റ് അലക്സാണ്ടര്‍ ജോര്‍ഡി അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറര്‍ സി.എസ്. അജ്മല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളായ പി.വി.എം. ആരിഫ്, ജോബി മുണ്ടക്കന്‍, എല്‍ദോസ് കല്ലൂര്‍ക്കാട്, വിഷ്ണു മടക്കത്താനം, സാദിഖ് അലി മുളവൂര്‍, അജിന്‍സ്ലി മുളവൂര്‍, കെവിവിഇഎസ് മേഖല ട്രഷറര്‍ ഷംസുദ്ദീന്‍, വനിതാവിംഗ് മേഖല പ്രസിഡന്‍റ് ഡോ. വിജയലക്ഷ്മി, സോളി, ജില്ല കമ്മിറ്റിയംഗം റോയി മുളവൂര്‍, മേഖല ട്രഷറര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ …………….
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മൂവാറ്റുപുഴ മേഖല യൂത്ത് വിംഗ് സ്വീകരണം നല്‍കിയപ്പോള്‍.

Back to top button
error: Content is protected !!