പല്ലാരിമംഗലം പഞ്ചായത്തില്‍ വനിതകള്‍ക്ക് മെന്‍സ്ട്രല്‍കപ്പ് വിതരണം ചെയ്തു

പല്ലാരിമംഗലം: പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് നല്‍കുന്ന മെന്‍സ്ട്രല്‍ കപ്പിന്റെ വിതരണം പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. 615 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മെന്‍സ്ട്രല്‍കപ്പ് വിതരണം ചെയ്യുന്നത്ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ സഫിയ സലിം, സീനത്ത് മൈതീന്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മയില്‍, വാര്‍ഡ് മെമ്പര്‍മാരായ റിയാസ് തുരുത്തേല്‍, എ എ രമണന്‍, കെ എം മൈതീന്‍, ഷാജിമോള്‍ റഫീഖ്, നെസിയ ഷെമീര്‍, ഷിബി ബോബന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബി ആഷിഷ്, ഡോക് ഐശ്വര്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!