വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിര്‍മിക്കണം: മീം

ആലുവ: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ എഴുത്തുകാരനുമായ പദ്മശ്രീ വൈക്കം മുഹമ്മദ് ബഷീറിന് അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം ഇക്വാലിറ്റി എംപവര്‍ മൂവ്‌മെന്റ് (മീം) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജനകീയ സാഹിത്യകാരനായബഷീറിന്റെ ഓര്‍മ്മക്കായി അദ്ദേഹം ജയില്‍ വാസം അനുഷ്ടിച്ച കൊല്ലം കസബ ജയില്‍ നിലനിന്നിരുന്ന ഇപ്പോഴത്തെ റവന്യൂ ടവര്‍ കെട്ടിട സമുച്ചയത്തിനു വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക റവന്യു ടവര്‍ എന്ന് പുനര്‍ നാമകരണം നടത്തണമെന്നും യോഗം ആവശ്യപെട്ടു. വായനയെ ജനമനസ്സുകളിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ബേപ്പൂര്‍ സുല്‍ത്താനെ ഭാവി തലമുറക്ക് പരിചയപെടുത്തുവാന്‍ ഉതകുന്ന പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സാംസ്‌കാരിക -വിദ്യാഭ്യാസ വകുപ്പുകളും സാഹിത്യ അക്കാദമിയും തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ആലുവ അന്നപൂര്‍ണ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മീം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് എന്‍ കുഞ്ഞുമുഹമ്മദ് അധ്യക്ഷന്‍ ആയിരുന്നു.
എ അബ്ദുല്‍ ലത്തീഫ് മാമൂട് ഉല്‍ഘാടനം ചെയ്തു.
കെ. ബി ഷെമീര്‍ വിദ്യാഭ്യാസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എ ആര്‍ ഉബൈദ് ആലപ്പുഴ, ഷൗക്കത്തലി എടത്താനാട്ടുകര,എ അബ്ദുല്‍ ജലീല്‍, ശിഹാബ് മുവാറ്റുപുഴ, ഡോ. അബൂബക്കര്‍ സിദ്ധീഖ്,എം എസ് അബ്ദുള്ള, ഉമ്മര്‍ കോയ മണ്ണാര്‍ക്കാട്, നവാസ് ബാബു, അബ്ദുല്‍ ലത്തീഫ് പാലക്കാട്, നജീബ് എ ജെ, സിയാദ് ചെമ്പറക്കി എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര സ്വാഗതവും നജീബ് ആലപ്പുഴ നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!