സി.വി യോഹന്നാന്‍, ജോര്‍ജ് കുന്നപ്പിള്ളി, റ്റി.കെ കരുണന്‍ എന്നിവരുടെ അനുസ്മരണ യോഗം നടത്തി

മൂവാറ്റുപുഴ: സിപിഐ നേതാക്കളായ സി.വി യോഹന്നാന്‍, ജോര്‍ജ് കുന്നപ്പിള്ളി, റ്റി.കെ കരുണന്‍ എന്നിവരുടെ അനുസ്മരണ യോഗവും, പ്രതിഭ സംഗമവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരനും, പ്രതിഭ സംഗമം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റ്ന്റ് സെക്രട്ടറി എല്‍ദോ എബ്രാഹം, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എ നവാസ്, നേതാക്കളായ വിന്‍സന്‍ ഇല്ലിക്കല്‍, എം.വി സുഭാഷ്, പോള്‍ പൂമറ്റം, സീന ബോസ്, കെ.ഇ ഷാജി, പി.എ അബ്ദുല്‍ അസീസ്, കെ.പി അലിക്കുഞ്ഞ്, എന്‍.കെ പുഷ്പ, അനിത റെജി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!