നാട്ടിന്‍പുറം ലൈവ്വാളകം
മെമ്പർഷിപ്പ് വിതരണം നടത്തി

വാളകം: വാളകം പഞ്ചായത്തിലെ ഒന്നം വാർഡിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം നടത്തി. തൊഴിലിടത്തിൽ നടന്ന ഏരിയ തല മെമ്പർഷിപ്പ് വിതരണം യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡൻറ് സുജാത സതീശൻ വില്ലേജ് പ്രസിഡൻറ് റാണി സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു . ഏരിയ അതിർത്തിയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പൽ വാർഡികളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന ആക്ടീവ് തൊഴിലാളികളായ പതിനായിരം പേരെ അംഗങ്ങളായി ചേർക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.