സ്‌നേഹവീട്ടിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ച് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്‌നേഹവീട്ടിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ച് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍. മുന്‍ വര്‍ഷങ്ങളിലേത്‌പോലെ തന്നെ ഓണാഘോഷത്തിന്റെ ഭാഗമായി സ്‌നേഹവീട്ടിലെ അമ്മമാര്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും,പച്ചക്കറികളും മറ്റ് ആവശ്യ സാധനങ്ങളും, ചെറിയ സമ്മാനങ്ങളുമായാണ് ക്ലബ്ബ് അംഗങ്ങള്‍ ഓണമാഘോഷിക്കാനെത്തിയത്. ഓണപ്പാട്ടും , കഥകളും , ഗാനങ്ങളുമൊക്കെയായി സ്‌നേഹവീട്ടിലെ അമ്മമാര്‍ ക്ലബ്ബ് അംഗങ്ങളെ സ്വീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ എസ് സുരേഷ്, ക്ലബ്ബ് സെക്രട്ടറി ബേബി മാത്യു, ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ. ഹേമ വിജയന്‍, ഡോ മിനി സുനില്‍, പ്രീതി സുരേഷ്, ജോര്‍ജ് വെട്ടിക്കുഴി, ബിനീഷ് കുമാര്‍ തുടങ്ങിയവര്‍ ഓണാഘോഷവുമായി അമ്മമാര്‍ക്കൊപ്പം കൂടി.