മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി യോഗം ചേര്‍ന്ന് ഔദ്യോഗിക ഭാരവാഹികളായി പി.എം. ഏലിയാസ് (പ്രസിഡന്റ്), പി.എ. സമീര്‍ (വൈസ് പ്രസിഡന്റ്), മോഹന്‍ദാസ് എസ്. (സെക്രട്ടറി), പ്രിജിത് ഒ. കുമാര്‍ (ജോയിന്റ് സെക്രട്ടറി), സുര്‍ജിത് എസ്‌തോസ് (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു. മൃദുല്‍ ജോര്‍ജ്ജാണ് വോയ്‌സ് ഓഫ് മേളയുടെ ചീഫ് എഡിറ്റര്‍. ഇവരെക്കൂടാതെ അഡ്വ. അജിത് എം.എസ്., അജ്മല്‍ ചക്കുങ്ങല്‍, അശോക് കുമാര്‍ ബി., അഡ്വ. ഇബ്രാഹിം കരിം കെ.എച്ച്., ഇബ്രാഹിം കരിം സി.എം., ജേക്കബ് പി. ജോസ്, ജോര്‍ജ്ജ് ജെ. തോട്ടം, അഡ്വ. ജോണി ജോര്‍ജ്ജ്, കുഞ്ഞുമൈതീന്‍ വി.എ., രഞ്ജിത് പി. കല്ലൂര്‍, വിജയകുമാര്‍ കെ.ബി. എന്നിവര്‍ ഭരണസമിതിയംഗങ്ങളാണ്.

ഡീന്‍ കുര്യാക്കോസ് എംപി., ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി., മാത്യു കുഴല്‍നാടന്‍ എംഎല്‍എ., പി.പി. എല്‍ദോസ് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവരെ ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പതിനേഴംഗ ഭരണസമിതിയിലേയ്ക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

 

Back to top button
error: Content is protected !!