മൈലാഞ്ചി മൊഞ്ചില്‍ വിസ്മയം തീര്‍ത്ത് മുളവൂര്‍ ഗവ.യു പി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ്

മൂവാറ്റുപുഴ: മൈലാഞ്ചി മൊഞ്ചില്‍ വിസ്മയം തീര്‍ത്ത് മുളവൂര്‍ ഗവ.യുപി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് മുളവൂര്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, പിടിഎയുടെയും, എംപിടി എയുടെയും നേതൃത്വത്തില്‍ മൈലാഞ്ചി ഇട്ടും മാപ്പിള പാട്ട് പാടിയും മെഹന്തി ഫെസ്റ്റ് ആഘോഷിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ്, വാര്‍ഡ് മെമ്പര്‍ ബെസി എല്‍ദോ, ഹെഡ്മിസ്ട്രസ് എംഎച്ച് സുബൈദ, പിടിഎ പ്രസിഡന്റ് ടി.എം ഉബൈസ്, വൈസ് പ്രസിഡന്റ് നാസര്‍ തടത്തില്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ജിഷ പ്രഭു, എംപിടിഎ വൈസ് ചെയര്‍പേഴ്‌സണ്‍ രഷ്മി ബേസില്‍, മുന്‍ പിടിഎ പ്രസിഡന്റുമാരായ ജലീല്‍ പനയ്ക്കല്‍, പിപി അഷറഫ്, അധ്യാപകരായ കെ.എം തസ്‌നി, റ്റി.തസ്‌കിന്‍, അനുമോള്‍.കെ.എസ്, കദീജ കുഞ്ഞുമുഹമ്മദ്, എം പി സുമോള്‍, കെ എം ബബിത, എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!