മെഗാ ക്യാന്‍സര്‍ പ്രതിരോധ പരിശോധന ക്യാമ്പ് നടത്തി

 

കോലഞ്ചേരി: ചെമ്മനാട് പബ്ലിക് ലൈബ്രറി, സുധീന്ദ്ര മെഡിക്കല്‍മിഷന്‍ കാര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെഗാ ക്യാന്‍സര്‍ പ്രതിരോധ പരിശോധന ക്യാമ്പ് ചെമ്മനാട് പബ്ലിക് ലൈബ്രറിയില്‍ നടത്തപ്പെട്ടു.തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി പാര്‍ലിമെന്റ് അംഗം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.എയ്ഞ്ചല എലിസബത്ത് ഈപ്പന്‍ മുഖ്യസന്ദേശം നല്‍കി. കരോള്‍ തുകകൊണ്ട് വായനശാലയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ സമര്‍പ്പണം തിരുവാണിയൂര്‍ ഗ്രന്ഥശാല സമിതി പ്രസിഡന്റ് ഡോ.കെ.ആര്‍ പ്രഭാകരന്‍ ലൈബ്രേറിയന്‍ ഷെറിന്‍ സി.പോളിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, ബ്ലോക്ക് അംഗം ബേബി വര്‍ഗീസ്, വാര്‍ഡ് അംഗം ജിബു ജേക്കബ്, മാധവന്‍ തിരുവാണിയൂര്‍, വിജു പാലാല്‍, സി.പി കുര്യാക്കോസ്, അരുണ്‍ കെ എന്നിവര്‍ പ്രസംഗിച്ചു.130 പേര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!