പല്ലാരിമംഗലത്ത് മെഗാ വാക്സിനേഷന്‍ ക്യാമ്പ് സമാപിച്ചു.. 627 പേര്‍ക്ക് വാക്‌സിന്‍ നല്‍കി…

 

പൈങ്ങോട്ടൂർ : രണ്ട് ദിവസമായി പല്ലാരിമംഗലം പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ കോവിഡ് 19 മെഗാ വാക്സിനേഷന്‍ ക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം കൂവള്ളൂര്‍ ഇര്‍ഷാദിയ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് മൈതീന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഡോക്ടര്‍ ടി ജെ ഗ്രേഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്യ വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടിജി മാത്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ഹക്കീം ഖാന്‍, ഡിവൈഎഫ്‌ഐ വാളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐ വാളാച്ചിറ യൂണിറ്റ് ആംബുലന്‍സ് സൗകര്യവും ഒരുക്കി. ശനിയാഴ്ച അടിവാട് വനിതാ ക്ഷേമ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ 275 പേര്‍ക്കും ഞായറാഴ്ച കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂളിലെ ക്യാമ്പില്‍ 352 പേര്‍ക്കും വാക്‌സിന്‍ നല്‍കി. ഇതോടെ രണ്ടുദിവസത്തെ ക്യാമ്പില്‍ നിന്നുമായി പഞ്ചായത്തില്‍ ആകെ 627 പേര്‍ വാക്സിന്‍ സ്വീകരിച്ചു.

ക്യാപ്ഷൻ….
കൂവള്ളൂര്‍ ഇര്‍ഷാദിയ്യ സ്‌കൂളില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

Back to top button
error: Content is protected !!