പെരുമ്പാവൂർ അറക്കപ്പടി ജയഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മെഗാ ജോബ് ഫെയർ

പെരുമ്പാവൂർ: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് പെരുമ്പാവൂർ അറക്കപ്പടി ജയഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ  ശനിയാഴ്ച ഉദ്യോഗ് മേള – മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. അമ്പതിലധികം പ്രമുഖരായ ഉദ്യോഗ ദായകർ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 3000ത്തിൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, തിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

Back to top button
error: Content is protected !!