ചാലിക്കടവ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട യോഗം നാളെ

മൂവാറ്റുപുഴ: തേനി റോഡിന്റെ ചാലിക്കടവ് പാലം മുതല്‍ റേഷന്‍കട പടി വരെയുള്ള ഭാഗത്ത് ഡിപിആര്‍ തിരുത്തി പത്തു മീറ്റര്‍ ആക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണം ഉടനടി പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് ആലോചനായോഗം ചേരും. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 5.30ന് മൂവാറ്റുപുഴ കാവ് സങ്കീര്‍ത്തന ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിതികളും പങ്കെടുക്കും. റോഡിന് സമീപമുള്ള താമസക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം.

 

 

Back to top button
error: Content is protected !!