മൂവാറ്റുപുഴരാഷ്ട്രീയം

സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥ: മൂവാറ്റുപുഴയില്‍ ചുമട്ട് തൊഴിലാളികളുടെ കുടുംബ സംഗമം ചേര്‍ന്നു

മൂവാറ്റുപുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വിജയത്തിനായി മൂവാറ്റുപുഴയില്‍ ചുമട്ട് തൊഴിലാളികളുടെ കുടുംബ സംഗമം ചേര്‍ന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന കുടുംബസംഗമം സി.ഐ.റ്റി.യു ജില്ല സെക്രട്ടറി പി.ആര്‍ മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് സജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 8ന് ഉച്ചകഴിഞ്ഞ് 3ന് മൂവാറ്റുപുഴയില്‍ എത്തിച്ചേരുന്ന ജാഥയില്‍ മൂവാറ്റുപുഴ ഏരിയായിലെ എല്ലാ ചുമട്ടുതൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ സോമന്‍, പ്രസിഡന്റ് എം.എ സഹീര്‍, യൂണിയന്‍ ഏരിയ സെക്രട്ടറി ആന്റണി ജോണ്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ റ്റി.എന്‍ സാര്‍ജന്‍, കെ.ജി അനില്‍കുമാര്‍, പി.എ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!