ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ആസാദ് പബ്ലിക് ലൈബ്രറി.

 

പേഴയ്ക്കാപ്പിള്ളി :പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടിയ സ്ഥീകരണയോഗം മൂവാറ്റുപുഴ എംഎൽഎ എൽ എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി.എറണാകുളം ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ അംഗം ഷാന്റി എബ്രഹാം ,പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസ ടീച്ചർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ്ഖാൻ , ഓ കെ മുഹമ്മദ് , റീന സജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ , സക്കീർ ഹുസൈൻ ,റെജീന ഷിഹാജ് , ഇ എം ഷാജി , ബെസ്സി എൽദോസ് , ദീപ റോയി , ടി എം ജലാലുദ്ദീൻ, സാജിത മുഹമ്മദാലി , നെജി ഷാനവാസ് , എം എ നൗഷാദ് , ഏ റ്റി സുരേന്ദ്രൻ വിജി പ്രഭാകരൻ , വി ഇ നാസർ ,എം സി വിനയൻ എന്നീ ജനപ്രതിനിധികളാണ് ലൈബ്രറിയുടെ സ്നേഹാദരം ഏറ്റുവാങ്ങിയത് .സ്വീകരണയോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ പായിപ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ ഇ എ ഹരിദാസ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ എൻ നാസർ , ലൈബ്രറി വൈസ് പ്രസിഡൻറ് സജി ചോട്ടു ഭാഗത്ത് ,വിഎം റഫീക്ക് , മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു.ലൈബ്രറി പ്രവർത്തകരായ പി കെ മനോജ് , വി പി അജാസ് , വി കെ യൂനസ്, പി എം ഷാനവാസ് , മുഹമ്മദ് അൽത്താഫ് , ഷെയ്ഖ് മുഹമ്മദ് , ആഷ്ലി , അൻഷാജ് തേനാലിൽ, ആർ സന്ദീപ്കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി

Back to top button
error: Content is protected !!