ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആത്മീയ കൂട്ടായ്മ നടത്തി

വാഴക്കുളം: സ്പൈസസ് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആത്മീയ കൂട്ടായ്മ നടത്തി. ഇതോടനുബന്ധിച്ചുള്ള വചനപ്രഘോഷണത്തിനും ആരാധനയ്ക്കും ബ്രദർ ജോർജ് കുന്നുംപുറത്ത് നേതൃത്വം നൽകി. ഫാ.ജോർജ് വള്ളോംകുന്നേൽ,ഫാ. പോൾ ചൂരത്തൊട്ടിയിൽ എന്നിവർ വചന സന്ദേശം നൽകി. ജപമാലയ്ക്കും ഗാനശുശ്രൂഷയ്ക്കും ബ്രദർ ബേബി ജോൺ കലയന്താനി നേതൃത്വം നൽകി. ഫാ.ബിനു ഇലഞ്ഞേടത്ത്, ഫാ.ബിനോയി ചാത്തനാട്ട്, ഫാ.ഫിലിപ്പ് പള്ളിയാടിയിൽ തുടങ്ങിയവർ വിവിധ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഗ്രീൻ വിൻസെൻ്റ്, വിൻസെന്റ് വിതയത്തിൽ, മാത്യൂസ് ജോസഫ്, ഷിബു അഗസ്റ്റിൻ, അലക്സാണ്ടർ ജോർഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!